വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

പാലാഴി : കിണാശ്ശേരിയിലെ ചുണ്ടൻകണ്ടി ഫൈസൽ (സി.കെ) എന്നവരുടെ മകൻ ആദിൽ (12) പാലാഴി നോവ ഓഡിറ്റോറിയത്തിന് എതിർവശം "മാക്കോലത്ത്" വസതിയിൽ നിര്യാതനായി

പാലാഴി കണ്ണംചിന്നം പാലം ചിറക്കൽ കാവിന് സമീപം കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു, ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ആദിൽ ഒഴുകി പോവുകയായിരുന്നു ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്

പാലാഴി ഗവൺമെൻറ് ഹൈസ്കൂളിലെ ഏഴാംതരം വിദ്യാർത്ഥിയും,പാലാഴി ഹിദായ മദ്രസയിലെ ആറാംതരം വിദ്യാർത്ഥിയുമാണ്

മാതാവ് : റസീന

സഹോദരങ്ങൾ : ഫിദ, അജ്മൽ

മയ്യത്ത് നമസ്കാരം 14.09.2023 വ്യാഴാഴ്ച രാത്രി 8:30 മണിക്ക് പാലാഴി പാവുപൊയിൽ ജുമാ മസ്ജിദിൽ,

കബറടക്കം പാലാഴി കേന്ദ്ര പള്ളി കബർസ്ഥാനിൽ

Post a Comment

Previous Post Next Post