വിജയത്തിളക്കവുമായി കച്ചേരിക്കുന്ന് എൽ.പി സ്കൂൾ


മാങ്കാവ് : കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള സർക്കാർ വിദ്യാലയമായ ജി.എൽ.പി.എസ് കച്ചേരിക്കുന്ന് 2026-27 അധ്യയന വർഷത്തെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയമേളകളിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്

സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ  നേടിയപ്പോൾ സയൻസ് മേളയിൽ ഫസ്റ്റ് റണ്ണറപ്പ് ആയതും കച്ചേരികുന്ന് സ്കൂൾ തന്നെ

ഗണിതശാസ്ത്രമേളയിൽ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാനായതും അഭിമാനകരമാണ്

AKSTU നടത്തിയ അറിവുല്‍സവത്തിൽ സംസ്ഥാനതലം വരെ കുട്ടികൾ എത്തി എന്നതും വലിയ ഒരു നേട്ടമാണ്
സബ്ജില്ലാ ജില്ലാതലങ്ങളിൽ നടത്തിയ വിവിധ ക്വിസ് മത്സരങ്ങളിലും മികവിന്റെ മാറ്റുരച്ചവരാണ് കച്ചേരികുന്നിലെ മിടുക്കരാആ വിദ്യാർത്ഥികൾ 
  
തികഞ്ഞ അച്ചടക്കത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്  അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കൊപ്പം ഈ വിജയങ്ങൾക്കായി കഠിനമായി പരിശ്രമിക്കുന്നു

വിദ്യാലയത്തിലെ പ്രാധാനധ്യാപിക റെജി ടീച്ചർ എല്ലാ പ്രവർത്തങ്ങൾക്കും ശക്തമായ നേതൃത്വം നൽകുന്നു 

കോഴിക്കോട് നഗരത്തിലെ നിരവധി പ്രമുഖ സ്കൂളുകളോട് മത്സരിച്ചാണ് സർക്കാർ വിദ്യാലയമായ കച്ചേരികുന്ന് ജി.എൽ.പി സ്കൂളിലെ
വിദ്യാർത്ഥികൾ വൻ മുന്നേറ്റം നടത്തിയത് എന്നത് വേറെ അഭിമാനകരമാണ്

Post a Comment

Previous Post Next Post