കിണാശ്ശേരി : കിണാശ്ശേരി അശ്വാസം പാലിയേറ്റീവിലെഈയും, മെഡിക്കൽകോളേജ് സി എച്ച് സെൻ്റർ പാലിയേറ്റീവിൻ്റെയും ആംബുലൻസ് ഡ്രൈവറായ പിപി റംസാദിൻ്റെ മകനും കിണാശ്ശേരി ഹൈസ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയുമായ മുഹമ്മദ് റിഹാൻ (13)
മാങ്കാവ് പട്ടേൽതാഴം പാറക്കുളത്തിൽ മുങ്ങി മരിച്ചു,
പൊക്കുന്ന് മൈലാടുംപാറ മുക്കിൽപീടികയിലാണ് താമസിക്കുന്നത്
ഫുട്ബോൾ കളി കഴിഞ്ഞു കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയതായിരുന്നു, നീന്തൽ അറിയാത്ത മുഹമ്മദ് റിഹാൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു,
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
മാതാവ് : ഹുസ്ന
സഹോദരൻ : മുഹമ്മദ് റിദ് വാൻ
മയ്യത്ത് നമസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം കോന്തനാരി പള്ളിയിൽ
https://chat.whatsapp.com/FTCLx0cWIgrBgYUAA6VEoh
Tags:
DEATH