കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷന്‍ കിണാശ്ശേരിയിലെ അംഗന്‍വാണികളും ആശാ വര്‍ക്കറുമാരും ഹെല്‍ത്ത് സെന്ററുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും പദ്ധതി, വിവിധ വാക്‌സിനേഷനുകള്‍, മറ്റു ആരോഗ്യ പരിപാടികള്‍ തുടങ്ങിവ കൈകാര്യം ചെയ്യുകയും ഏകീകരിക്കുകയും ചെയ്യുന്ന ജെ.പി.എച്ച്.എന്‍ സ്റ്റാഫ് 10 മാസം മുമ്പ് ട്രാന്‍സ്ഫറായതിന് ശേഷം നിയമനം നടക്കാത്തതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കിണാശ്ശേരി യുണിറ്റിന്റെ നേതൃത്വത്തില്‍ ഡി.എം.ഒ ക്ക് പരാതി നല്‍കി
സ്റ്റാഫ് ഇല്ല എന്ന ഒറ്റ കാരണത്താല്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ഷേമ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായമുള്‍പ്പെടെ എല്ലാം താറുമാറായിരിക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടി കാട്ടി.
യൂണിറ്റ് പ്രസിഡണ്ട് സെയ്ദ് കിണാശ്ശേരി, സെക്രട്ടറി ഷബീര്‍ കിണാശ്ശേരി, ട്രഷറര്‍ സലാഹുദ്ദീന്‍, കളത്തില്‍ ശുഐബ് എന്നിവര്‍ സന്നിഹിതരായിരുന്നു
Tags:
public news