കിണാശ്ശേരി : സിപിഐഎം കിണാശ്ശേരി ലോക്കൽ സമ്മേളനം കാട്ടിശ്ശേരി വേലായുധൻ- ജ്യോതിഷ്കുമാർ നഗറിൽ നടന്നു
ലോക്കൽ സിക്രട്ടറിയായി മേച്ചേരി ബാബുരാജിനെ വീണ്ടും തിരഞ്ഞടുത്തു
നിലവില്‍ ഏരിയ കമ്മിറ്റി അംഗമാണ്, സുജാതയാണ് ഭാര്യ ,ജിത്തു, ദത്തു എന്നിവർ മക്കളാണ്
16 ബ്രാഞ്ച് കമ്മിററികളിൽ നിന്നും തിരഞ്ഞടുത്ത സമ്മേളന പ്രതിനിധികൾ കിണാശ്ശേരിയിൽ പ്രകടനം നടത്തി
തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗവും കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു
പ്രവർത്തന റിപ്പോർട്ട് മേച്ചേരി ബാബുരാജ് അവതരിപ്പിച്ചു, സമ്മേളനം റിപ്പോർട്ട് അംഗീകരിച്ചു
പ്രമേയങ്ങള്‍ കെ.കെ നൂറുദ്ധീൻ കൺവീനറായ പാനലും, ക്രഡൻഷ്യൽ റിപ്പോർട്ട് ഷിബു അരിപ്പുറത്തും അവതരിപ്പിച്ചു
കിണാശ്ശേരി ഹൈസ്കൂളിൽ പ്ലസടു അനുവദിക്കുക, ഹെൽത് സെൻ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ഉയർന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക, വൈദ്യുത ഹൈപ്പർ ലൈനുകൾ ഉയരം കൂട്ടുക, കോവിഡ് മൂലം നിർത്തിവെച്ച ബസ് സർവ്വീസുകൾ പുനരാരംഭിക്കുക, മദ്യ മയക്കു മരുന്ന് ലോബികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പെൻഷൻ മാസ്റ്ററിംഗ് വീണ്ടും തുടങ്ങുക തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
മേച്ചേരി ബാബുരാജ്, വി മധുസൂദനൻ, പി ഹരിദാസൻ, ഈസ അഹമ്മദ്, കെ രാഗേഷ്, എ.എം അജയകുമാർ, എ ഷിബു, എൻ.എം ഷിംന, എം അബ്ദുൾഷമീർ, ബിലേഷ്കുമാർ, ബാബു മാത്തോട്ടത്തിൽ, പി.എം നാന, പി.പി രജീഷ്, എം.കെ മുഹമ്മദലി, എം ജിത്തു എന്നിവരടങ്ങിയ
പതിനഞ്ചംഗ ലോക്കൽ കമ്മിററിയെ സമ്മേളനം തിരഞ്ഞെടുത്തു
ഏരിയ സിക്രട്ടറി ടി ദാസൻ, അംഗങ്ങളായ കെ ബൈജു, ടിപി കോയമൊയ്തീൻ, സുനിൽബാബു, എൽ രമേശൻ തുടങ്ങിയവർ പങ്കെടുത്തു
Tags:
public news