ജൂലായ് 30 യൂത്ത്ലീഗ് ദിനത്തോടനുബന്ധിച്ച് കിണാശ്ശേരി ടൗൺ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിണാശ്ശേരി അങ്ങാടിയിൽ ശാഖ മുസ്ലീം ലീഗ് പ്രസിഡണ്ട് പി ഉമ്മർ പതാക ഉയർത്തി,
ചടങ്ങിൽ എം സിറാജ്, എ.സിജിത്ഖാൻ, കെ ഗഫൂർ, അഫലു പട്ടോത്ത്, സികെ.ഷഫീഖ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു
വൈകിട്ട് കിണാശ്ശേരി മുസ്ലീം ലീഗ് ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച അറബി ഭാഷാ സമരത്തിലെ രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ അനുസ്മരണ സംഗമം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു,
സച്ചാർ കമ്മീഷന്‍ റിപ്പോർട്ട് നടപ്പാക്കുന്നതിന് വേണ്ട സമര പോരാട്ടത്തിൽ ഭാഷാ സമര രക്തസാക്ഷികളുടെ ത്യാഗോജ്ജലമായ പോരാട്ടം യുത്ത്ലീഗിന് പ്രചോദനമാണന്ന് അദ്ദേഹം പറഞ്ഞു
യൂത്ത് ലീഗ് ശാഖ പ്രസിഡൻ്റ് കെ. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ.സിജിത്ത്ഖാൻ, മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. സക്കീർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.സിറാജ്, എൻ.നാസി മൂപ്പൻ, സി.കെ.ശഫീഖ്, ടി.അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു, അഫ്‌ലു പട്ടോത്ത് സ്വാഗതവും എൻ.പി റംസാദ് നന്ദിയും പറഞ്ഞു.