കിണാശ്ശേരി : കുളങ്ങര പീടിക കച്ചേരിക്കുന്ന് റോഡിൽ പ്രവർത്തിക്കുന്ന ഇക്കോ പേപ്പർ മാർട്ട് എന്ന സ്ഥാപനത്തിൻറെ ഗോഡൗണിന് തീപിടിച്ചു,
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം, കുളങ്ങരപീടിക സ്വദേശി റിഷാലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം
പേപ്പറുകളും, കാർഡ് ബോർഡുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത്, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു
മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്