കിണാശ്ശേരി : വെങ്ങളം പരേതനായ പടിഞ്ഞാറയിൽ സോമൻ എന്നവരുടെ മകനും സി.പി.ഐ(എം) കിണാശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ പി. സോനു (33) വെങ്ങളം ബൈപ്പാസിൽ പൂളാടിക്കുന്ന് കോരപ്പുഴക്ക് സമീപം വാഹനാപകടത്തിൽ മരണപ്പെട്ടു,
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കിണാശ്ശേരിയിൽ നിന്നും വെങ്ങളത്തെ സ്വവസതിയിലേക്ക് പോവുകയായിരുന്നു . സോനുവിനെ ഇടിച്ച വാഹനം നിർത്താതെ പോയി,
അതുവഴി വന്ന യാത്രക്കാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
മാതാവ് : ഇ.പി സ്നേഹലത
സഹോദരിമാർ : സോണില, സോണിമ (കെനിയ)
സോനുവിന്റെ മൃതദേഹം 03.04.2024 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തോട്ടുമ്മാരം ചാലിയിൽ "എണ്ണപ്പാടത്ത്" വസതിയിൽ എത്തിക്കുന്നതാണ്, രാത്രി 10 മണിയോടുകൂടി സ്വവസതിയായ വെങ്ങളം "പടിഞ്ഞാറയിൽ" വസതിയിലേക്ക് കൊണ്ടുപോകുന്നതാണ്