കിണാശ്ശേരി : പന്നിയങ്കര മേൽപ്പാലത്തിന് സമീപം ബസ് ബൈക്കിലിടിച്ച് മാത്തറ പി.കെ കോളേജ് മൂന്നാം വർഷ BBA വിദ്യാർത്ഥി കച്ചേരികുന്ന് "അറഫ വസതിയിൽ" മുഹമ്മദ് നിഷിൽ ഹുസൈൻ (21) മരണപ്പെട്ടു,
തിങ്കളാഴ്ച രാത്രി 7 മണിയോടുകൂടി നിഷിലും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ അൽഫലാഹ് എന്ന ബസ് ഇടിക്കുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ നിഷിലിനെ പി.വി.എസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 2 മണിയോടുകൂടി മരണപ്പെടുകയായിരുന്നു,
കിണാശ്ശേരി തോട്ടുമ്മാരം തേരത്ത് മുഹമ്മദ് സാലിഹ് ആണ് പിതാവ്
മാതാവ് : നുസ്ഫത്തുന്നീസ
സഹോദരങ്ങൾ : മിഹ്റാൻ, സെയീമ്, അബൂദ്
Tags:
accident death