കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎമ്മിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. ആരെങ്കിലും അഴിമതി നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും. ഈ മാസം 25 ന് ഹാജരാകാന്‍ നിര്‍ദേശിച്ചുള്ള ഇഡിയുടെ നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കിലെ ബെനാമി ലോണുകള്‍ സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മൊഴി ലഭിച്ചിരുന്നു. കമ്മിറ്റികള്‍ ഇത് സംബന്ധിച്ച് പ്രത്യേകം മിനിറ്റുസ് സൂക്ഷിച്ചിരുന്നതായും ഇഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്
Tags:
public news