ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കുള്ള സബ്സിഡി ഒന്‍പതുമാസമായി വിതരണം ചെയ്യാത്ത സര്‍ക്കാരിന്‍റെ നടപടി കടുത്ത അനീതിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സാധാരണക്കാരന്‍റെ പ്രശ്നം പരിഹരിക്കാതെ കേരളത്തെ ബ്രാന്‍ഡ് ചെയ്തിട്ട് കാര്യമില്ലെന്നും കുടുബശ്രീയിലെ വനിതകളോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം മനോരമന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ സാമ്പത്തിക മാനേജ്മെന്‍റ് തികഞ്ഞ പരാജയമാണ്. വൈദ്യുതി ചാര്‍ജ് ഇത്രയും വര്‍ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. നവകേരള സദസില്‍ സര്‍ക്കാര്‍ പറയുന്ന നേട്ടങ്ങളെക്കാള്‍ സര്‍ക്കാരിന്‍റെ കോട്ടങ്ങള്‍ പ്രതിപക്ഷത്തിന് പറയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:
public news