കിണാശ്ശേരി : ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഫ്രാൻസിസ് റോഡ് ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു,
കൊമ്മേരിയിൽ താമസിക്കുന്ന കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ നൈനാംവളപ്പ് ഫിറോസ് എന്നവരുടെ മകൻ അജ്മൽ നിയാസ് (19) ആണ് മരണപ്പെട്ടത്,
ബന്ധുവിന്റെ വിവാഹ വീട്ടിൽ പോയി വരുമ്പോൾ എതിരെ വന്ന മീൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
പോലീസ് എത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അജ്മൽ നിയാസ് മരണപ്പെടുകയായിരുന്നു
കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശം റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനാണ് അജ്മൽ
മാതാവ് : ഖമറുന്നീസ
സഹോദരങ്ങൾ : മുഹമ്മദ് മുഷാറഫ്, ആയിഷ നിഹാല
മയ്യത്ത് നമസ്കാരം 15.10.2023 ഞായറാഴ്ച രാത്രി 9 മണിക്ക് കൊമ്മേരി ജുമാമസ്ജിദിലും
Tags:
DEATH