ബാംഗ്ലൂരിൽ വെച്ച് യുവാവ് നിര്യാതനായി



ഒളവണ്ണ : മാത്തറ സ്വദേശിയായ യുവാവിനെ ബെം​ഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് മാത്തറ ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാവോളി മേത്തൽ പറമ്പ് സി.പി ഹൗസിൽ ആലിക്കോയയുടെയും റൈഹാനത്തിൻ്റെയും മകൻ അലി റാഷാദ് (35) നെയാണ് ജെ.പി നഗറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബി.ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന മെഡിക്കൽ എക്യുപ്മെൻ്റ് കമ്പനിയിൽ കൺസൽട്ടന്റ് ജോലി ചെയ്യുകയായിരുന്നു,

അവിവാഹിതനായ അലി റാഷാദ് ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്

സഹോദരൻ : റെജീഷ് മുഹമ്മദ്

മയ്യത്ത് നമസ്കാരം 29.9.2023 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക്  മാത്തറ ജുമാമസ്ജിദിൽ 

Post a Comment

Previous Post Next Post