നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെയും മറ്റന്നാളും അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. യൂണിവേഴ്സിറ്റി പരീക്ഷകള്‍ നടത്താം. അംഗന്‍വാടി, മദ്രസ എന്നിവയ്ക്കും ബാധകം.
അതേസമയം, കോഴിക്കോട് പൊതുപരിപാടികൾ നിർത്തി വയ്ക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. 10 ദിവസത്തേക്ക് പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം . ഉല്‍സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ എന്നിവ ചടങ്ങുകള്‍ മാത്രമായി നടത്തണം. വിവാഹം, റിസപ്‌ഷൻ എന്നിങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറക്കണം.
പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആളുകളെ പങ്കെടുപ്പിക്കാവൂ. ഇതിന് പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വേണം. നാടകം, കലാസാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, എന്നിവ പൂർണമായും മാറ്റിവയ്ക്കണം.
Tags:
public news