കിണാശ്ശേരി എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കിണാശ്ശേരി : കിണാശ്ശേരി ഗവൺമെൻറ് എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി അസ്‌ല ഖാത്തൂൻ (4) കിണാശ്ശേരി യതീംഖാനക്ക് പിൻവശം "കൊമ്മടം പറമ്പ്" വസതിയിൽ നിര്യാതയായി,

വീട്ടിലെ ടേബ്ൾ ഫാനിൽ നിന്നും കുട്ടിക്ക് ഷോക്കേൽക്കുകയായിരിന്നു

തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം,

ഉടനെ അയൽവാസികളും വീട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

ബീഹാർ സ്വദേശി അജാസുൽഖാൻ ആണ് പിതാവ്

മാതാവ് : എം.ടി ഹസീന

സഹോദരങ്ങൾ : ആസ്മിൻ ഖാത്തൂൻ, ദിൽന ഖാത്തൂൻ, ദിയ ഖാത്തുൻ അഫ്സൽഹാൻ

മയ്യത്ത് നമസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം12.9.2023 ചൊവ്വാഴ്ച വൈകിട്ട് പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദ്

Post a Comment

Previous Post Next Post