മുരിങ്ങോളി മുഹമ്മദ് എഫ്.സി.ഐ നിര്യാതനായി

കിണാശ്ശേരി : കോഴിക്കോട് വെസ്റ്റ്ഹിൽ എഫ്.സി ഐ യിലെ ഐ.എൻ.ടി.യു.സി യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി മുരിങ്ങോളി മുഹമ്മദ് (82) കിണാശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിന് സമീപം "ചെട്ടുകണ്ടിപ്പറമ്പ്" വസതിയിൽ നിര്യാതനായി,

കോൺഗ്രസ് (ഐ) മാങ്കാവ് മണ്ഡലം സെക്രട്ടറി, കിണാശ്ശേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, മാനന്ത്രാവിൽ  തെഖ് വ മസ്ജിദ് സെക്രട്ടറി, കിണാശ്ശേരി നോർത്ത് പള്ളി സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു

ഭാര്യ : മുട്ടിയിറക്കൽ ബീക്കുട്ടി

മക്കൾ : സൗജത്ത്, ഹസീന (കാലിക്കറ്റ് യൂണിവേഴ്സിറ്റി), സൈതലവി (എൻജിനീയർ കൃഷിവകുപ്പ്), ലൈല (സിവിൽ സപ്ലൈസ്)
മരുമക്കൾ : അബ്ദുൽ അസീസ് പുളിക്കൽ, മുഹമ്മദ് റഫീഖ് നൈന എറണാകുളം, സെയ്തു മുഹമ്മദ് കളമശ്ശേരി, ഡോ: സജ്ന

സഹോദരങ്ങൾ : ഉമ്മാച്ച, സൈനബ, പരീത്, പരേതരായ ഇമ്പിച്ചിക്കോയ, നബീസ, സുഹറ

മയ്യത്ത് നമസ്കാരം 16.7.2023 ഞായറാഴ്ച രാവിലെ 10.30 ന് പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post