കിണാശ്ശേരി : വിട പറഞ്ഞത് മുസ്ലിംലീഗിന്റെ കോഴിക്കോട് നഗരത്തിലെ മുന്നണി പോരാളികളിലൊരാളാണ്
കിണാശ്ശേരിയിലെ മത രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായ അബൂബക്കർ
മുസ്ലിംലീഗിന്റെ സംസ്ഥാന തലത്തിലെ ഉന്നത നേതാക്കളുമായും പാണക്കാട് കുടുംബവുമായും ഏറെ വ്യക്തി ബന്ധം പുലർത്തിയിരുന്നു,
നിയമപാലകരുമായും, മറ്റു ഉദ്യോഗസ്ഥരുമായും അബൂബക്കറിനുളള ബന്ധം നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു
അബൂബക്കറിൻ്റെ രാഷ്ട്രീയ പ്രവർത്തന ശൈലി പുതുതലമുറ രാഷ്ട്രീയക്കാർക്ക് ഏറെ മാതൃകയാണ്
രാഷ്ട്രീയ രംഗത്ത് മുന്നണി പോരാളിയായി പ്രവർത്തിക്കുമ്പോഴും മറ്റു മത സാമൂഹിക മേഖലകളിൽ അണിയറ പ്രവർത്തനങ്ങളാണ് അബൂബക്കർ നടത്തിയിരുന്നത്
തെരഞ്ഞെടുപ്പ് രാഷ്ട്രീയ മേഖല സംഘർഷഭരിതമാകുമ്പോൾ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സമന്വയത്തിന്റെ പാത കണ്ടെത്താനുള്ള അബൂബക്കറിന്റെ കഴിവ് അപാരം തന്നെയായിരുന്നു
പിതാവ് എം.പി ആലിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അബൂബക്കർ മികച്ച പ്രവർത്തനം കൊണ്ട് കിണാശ്ശേരിക്കാരുടെ പ്രിയപ്പെട്ട "എംപി" ആയി മാറുകയായിരുന്നു
ആദ്യകാലങ്ങളിൽ റംസാൻ മാസങ്ങളിൽ നാട്ടുകാർ നോമ്പ് തുറന്നിരുന്നത് പോലും അബൂബക്കറിന്റെ കതിനാ വെടി പൊട്ടുന്ന സമയത്തെ ആശ്രയിച്ചായിരുന്നു
തിരഞ്ഞെടുപ്പ് പ്രവർത്തനരംഗങ്ങളിൽ അബൂബക്കർ കാണിച്ചിരുന്ന അസാമാന്യ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു
മയ്യത്ത് ഞായറാഴ്ച രാവിലെ പത്തുമണിക്ക് കോന്തനാരി പള്ളിയിൽ നേതാക്കളും പ്രവർത്തകരും നാട്ടുകാരും അടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി
Tags:
public news