പെൻഷൻ മസ്റ്ററിംഗ് മാത്തറ അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു

📌 *പെൻഷൻ മസ്റ്ററിംഗ് മാത്തറ അക്ഷയ കേന്ദ്രം വഴി ആരംഭിച്ചു.*

```അക്ഷയ ഹെല്പ് ഡെസ്ക്, മാത്തറ, 
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം```

📢  *പെൻഷൻ മസ്റ്ററിങ്ങിന് മാത്തറ അക്ഷയ കേന്ദ്രത്തിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസവും രാവിലെ 8 മണി മുതല്‍ വൈകീട്ട് 5.30 മണി വരെ മസ്റ്ററിംഗ് സൌകര്യം ഉണ്ടായിരിക്കുന്നതാണ്.*

‼️ *വാട്സാപ്പ് ഉപയോഗിക്കാത്ത എല്ലാ പെൻഷൻകാരോടും ഈ വിവരം അറിയിക്കണേ..🙏🏻*

📞 *04952435767*
📲 *9388509033*

=============
*❓ആരെല്ലാം മസ്റ്ററിംഗ് ചെയ്യണം*
✅ വാർദ്ധക്യ, വിധവാ, കാർഷിക, ഭിന്നശേഷി തുടങ്ങിയ സാമൂഹിക പെൻഷൻ  കിട്ടികൊണ്ടിരിക്കുന്നവർ എല്ലാവരും. 

✅ വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർ എല്ലാവരും. 

❌ (2023 ജനുവരി 1 മുതൽ പെൻഷൻ കിട്ടിത്തുടങ്ങിയ പുതിയ പെൻഷൻകാർ മസ്റ്ററിംഗ് ചെയേണ്ടതില്ല.)

*❓ 2019 - 20 ൽ ഒരുതവണ മസ്റ്ററിംഗ് ചെയ്തവർ ഇത്തവണ വീണ്ടും ചെയ്യേണ്ടതുണ്ടോ.*
✅  അതെ, വീണ്ടും മസ്റ്ററിംഗ് നടത്തണം. 

*❓2023 ഫെബ്രുവരി 28 ന് മുമ്പോ ശേഷമോ വരുമാന സർട്ടിഫിക്കറ്റ്  പഞ്ചായത്തിൽ / കോർപറേഷനിൽ സമർപ്പിച്ചു പെൻഷൻ പുതുക്കിയവർ വീണ്ടും മസ്റ്ററിംഗ് ചെയേണ്ടതുണ്ടോ?*
✅ അതെ, മസ്റ്ററിംഗ് ചെയ്യണം

*❓മസ്റ്ററിംഗിന് ആവശ്യമായ രേഖകൾ*
1.ആധാർ കാർഡ് / ആധാർ നമ്പർ (പെൻഷണർ നേരിട്ട് വരണം) 
2. പെൻഷൻ ഐഡി നമ്പർ / സ്ലിപ് (നിർബന്ധമില്ല)

*❓ മസ്റ്ററിംഗ് നടത്തുന്നതിന് ഫീസ് ഉണ്ടോ?*
✅ അതെ. ₹30 രൂപ നൽകണം. 
✅ കിടപ്പ് രോഗികൾക്ക് വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതിന് ₹50 രൂപ നൽകണം. 

*📌 NB: പഞ്ചായത്ത് / കോര്‍പ്പറേഷന്‍ വ്യത്യാസമില്ലാതെ ഏത് പെൻഷനർക്കും മാത്തറ അക്ഷയ കേന്ദ്രത്തില്‍ നിന്നും പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താവുന്നതാണ്.*

‼️ മസ്റ്ററിംഗ് നടത്താത്തവർക്ക് ജൂലായ് മുതൽ പെൻഷൻ ലഭിക്കില്ല ‼️


കൂടുതൽ വിവരങ്ങൾക്ക്
*അക്ഷയ ഇ - കേന്ദ്രം , മാത്തറ*
*ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം*

●●●●●●●●●●●●●●

_പെൻഷൻ ബയോമെട്രിക് മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിൽ തുടരുന്നു._

```2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2023 ഏപ്രിൽ 1 മുതൽ  ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.

ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിലോ, ജനപ്രതിനിധികളെയോ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി ജൂൺ 1 മുതൽ മസ്റ്ററിംഗ് നടത്തും.```

*📌 കിടപ്പിലായ രോഗികൾക്കുള്ള ഹോം മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷൻ ലിങ്ക്:*

https://forms.gle/ATqosZyJgPxmJxUn9

■ ആധാർ ഇല്ലാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസു കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ/ ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. 

■ നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്നും പെൻഷൻ ലഭിക്കുകയൂള്ളൂ.

■ നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. 
എന്നാൽ അവർക്ക് മസ്റ്ററിംഗിന് അനുവദിച്ച കാലയളവുവരെയുള്ള പെൻഷൻ മാത്രം ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതും തുടർന്ന് മസ്റ്ററിംഗ് നടത്തിയ മാസം മുതൽക്കുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുമുള്ളൂ.
 
■ മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികയ്ക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.

അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നൽകണം.

*❓ഇപ്പോൾ നിർബന്ധമായും മസ്റ്റർ ചെയ്യേണ്ടത് ആരൊക്കെയാണ്.*
1️⃣
■ വാർദ്ധക്യ പെൻഷൻ
■ വിധവാ പെൻഷൻ
■ ഡിസേബിലിറ്റി പെൻഷൻ (വികലാംഗ പെൻഷൻ)
■ കർഷക പെൻഷൻ
■ അവിവാഹിത പെൻഷൻ
2️⃣
വിവിധ ക്ഷേമനിധി ബോർഡ് പെൻഷനർമാർ:

●●●●●●●●●

മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🙏

*അക്ഷയ ഇ-കേന്ദ്രം, മാത്തറ*
_(കേരള സർക്കാർ സംരംഭം)_
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം

☎️ *04952435767*
🪀 *9388509033*

--------------------------------------------
_മാത്തറ അക്ഷയ കേന്ദ്രത്തിന്റെ ഏതെങ്കിലുമൊരു ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ക്ലിക്ക് ചെയ്യുക👇_

https://chat.whatsapp.com/439ycpu0sW52w47YMperZh

🪀 https://wa.me/919388509033

Post a Comment

Previous Post Next Post