അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവതി മരണപ്പെട്ടു

ഒളവണ്ണ : ചൊവ്വാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകവേ പന്തീരങ്കാവ് ബൈപ്പാസ് റോഡ് മാമ്പുഴ പാലത്തിൽ വച്ച് അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വ്യാഴാഴ്ച ഉച്ചയോടുകൂടി മരണത്തിന് കീഴടങ്ങി

ഒളവണ്ണ കൊടിനാട്ട്മുക്ക് ചാത്തോത്തറ കിരിനിലം പറമ്പ് സി.എ അസീസ് എന്നവരുടെ മകളും, പെരുമണ്ണ വാടിയിൽ പറമ്പ് മനാഫ് (ദുബായ്) എന്നവരുടെ ഭാര്യയുമായ മറിയം ഗാലിയ (27) ആണ് മരണപ്പെട്ടത്

സൈബർ പാർക്കിലെ ജോലി സ്ഥലത്തേക്ക് പോകവേയാണ് മറിയം ഗാലിയ അപകടത്തിൽപ്പെട്ടത് 

മകൻ : അർഹം

മാതാവ് : പുതിയപുരയിൽ ആയിഷബി

മയ്യത്ത് നമസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം 24.03.2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് കണ്ണംപറമ്പ് ജുമാമസ്ജിദിൽ








Post a Comment

Previous Post Next Post