വി എം കോയ മാസ്റ്റർ നിര്യാതനായി


കിണാശ്ശേരി : കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി മമ്മദ് കോയക്കുട്ടി എന്ന വി.എം കോയ മാസ്റ്റർ (77) പൊക്കുന്ന്  യുപി സ്കൂളിന് പിൻവശം എടറക്കൽ പറമ്പ് "വലിയ തൊടിയിൽ" വസതിയിൽ നിര്യാതനായി

കിണാശ്ശേരി വാഴയിൽ കുടുംബ സംഗമം വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു ഉടൻതന്നെ സംഘാടകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു 

മാങ്കാവ് ഗവ: എൽ പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു

കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യ, സിറാജ് ദിനപത്രം എന്നിവയുടെ സ്ഥാപക അംഗം , സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, പൊക്കുന്ന് മഹല്ല് പ്രസിഡണ്ട്, കിണാശ്ശേരി സുന്നീ സെൻറർ പ്രസിഡണ്ട്, പാളയം ബദർ പള്ളി സിക്രട്ടറി , കല്ലായ് ജുമുഅത്ത് പള്ളി വർക്കിംഗ് പ്രസിഡണ്ട് തുടങ്ങി നിരവധി പള്ളി മദ്രസകളുടെ  പ്രസിഡണ്ട് സിക്രട്ടറി എന്നീ  നിലകളിൽ  പ്രവർത്തിച്ച് വരികയായിരുന്നു
ഭാര്യ : ആയിഷ 

മക്കൾ: മുഹമ്മദ് അസ്‌ലം ,  നിസാർ 

മരുമക്കൾ: ആരിഫ, സജ്ന (മർകസ് ഹയർ സെകൻഡറി സ്കൂൾ)

സഹോരങ്ങൾ : പരീക്കുട്ടി, പരേതരായ വി.ടി അബ്ദുള്ള കോയ മാസ്റ്റർ , വി.ടി അബൂബക്കർ, ആമിന 

മയ്യത്ത് നമസ്കാരം 26.12.2022 തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post