കിണാശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കിണാശ്ശേരി യൂണിറ്റും മലബാർ ഐ ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി കിണാശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി,
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ശ്രീ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു
കോർപ്പറേഷൻ കൗൺസിലർമാരായ സാഹിദ സുലൈമാൻ, ഈസ അഹമ്മദ് ഓമനമധു, ജില്ലാ സെക്രട്ടറി കെ മൊയ്തീൻ കോയ ഹാജി, സുഷൻ പുറ്റേക്കാട്, സിപി അബ്ദുൽ ഗഫൂർ ജബ്ബാർ വാഴയിൽ, വി ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു,
ക്യാമ്പിൽ 200 ൽ പരം രോഗികൾ നേത്ര പരിശോധന നടത്തി,
തുടർ ചികിത്സ ആവശ്യമുള്ളവർക്ക് മലബാർ ഹോസ്പിറ്റലിൽ പ്രത്യേക നിരക്കിൽ ചികിത്സ ലഭ്യമാക്കുമെന്ന് മലബാർ ഹോസ്പിറ്റൽ ചെയർമാൻ റഷീദ് അറിയിച്ചു
Tags:
public news