മണപ്പാട്ട് ഗഫൂറിനെ ആദരിച്ചു

മാങ്കാവ് : ആഴ്ചവട്ടം സുഹൃദ് സംഘം, ബ്രസീൽ ഫാൻസ്, അർജൻ്റീന ഫാൻസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ തായ്ലാൻഡിലെ ബാങ്കോക്കിൽ വെച്ച് നടന്ന ഇൻ്റർനാഷണൽ മാസ്റ്റേർസ് ഫുട്ബോള്‍ ടൂർണ്ണമെൻ്റിൽ ജേതാക്കളായ കേരള മാസ്റ്റേർസ് ഫുട്ബോള്‍ ടീമിൻ്റെ ഒഫീഷ്യൽ മാങ്കാവ് സ്വദേശി  ശ്രീ: ഗഫൂർ മണപ്പാട്ടിനെ ആദരിച്ചുകൌൺസിലർ ശ്രീ: എൻ.സി. മോയിൻകുട്ടി പൊന്നാട അണിയിച്ചു,
ചടങ്ങിൽ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ചു,
ഖത്തർ ലോകകപ്പ് കാണാൻ പോകുന്ന സഹീർ അലിക്ക് യാത്രയയപ്പും നല്കി
മണ്ണക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു, ഇയാസുദ്ദീൻ, രൂപേഷ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post