പൊക്കുന്ന് : വെള്ളിയാഴ്ച രാവിലെ ഗോവിന്ദപുരത്ത് വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ പൊക്കുന്ന് മൈലാടുംപാറ മുക്കിൽപീടിക "ശ്രീജാസ്' വസതിയിൽ പി.എസ് സുന്ദർരാജൻ (80) നിര്യാതനായി,
രാവിലെ നടക്കാനിറങ്ങിയ സുന്ദർരാജിനെ ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം ഭാഗത്ത് നിന്നും യുവതി ഓടിച്ച് വന്ന ബൈക്കാണ് ഇടിച്ചത്,
ഗുരുതരമായി പരിക്കേറ്റ സുന്ദർരാജനെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു
അപകടത്തിൽ പരിക്കേറ്റ കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവതിയും, മലപ്പുറം സ്വദേശിയായ യുവാവും ആശുപത്രിയിൽ ചികിത്സയിലാണ്
ഭാര്യ : ധനലക്ഷ്മി
മക്കൾ : മനോജ്, സുരേഷ്, ബേബി
മരുമക്കൾ : അറുമുഖൻ
കച്ചേരിക്കുന്ന്, ശ്രീജ, പ്രിയ
Tags:
accident death