പൊക്കുന്ന് : പൊക്കുന്ന് ജംഗ്ഷനിൽ നിന്നും ഒളവണ്ണ പാലത്തും കണ്ടിയിലേക്ക് പോകുന്ന റോഡിന് പണ്ഡിതനും പ്രഭാഷകനും സൂഫിവര്യനുമായിരുന്ന വലിയ മൊയ്ല്യാർക്ക എന്ന പേരിൽ പ്രസിദ്ധനായ എടറക്കൽ എ.പി മുഹമ്മദ്കോയ മുസ്ല്യാരുടെ നാമകരണം ശനിയാഴ്ച വൈകുന്നേരം 4.30 ന് പൊക്കുന്ന് ജംഗ്ഷനിൽ ചേരുന്ന പ്രൌഢഗംഭീരമായ ചടങ്ങിൽ വെച്ച് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവ്വഹിക്കും.
വിശ്വാസികൾക്ക് ആത്മീയ നേതൃത്വം നല്കിയും,
ജാതിമത ഭേദമന്യേ ഏവർക്കും ആശ്രയമായും,തണലായും ഒരു നൂറ്റാണ്ടിലധികം ജീവിച്ച വലിയ മൊയ്ല്യാർക്ക പൊക്കുന്ന് കിണാശ്ശേരി, മാങ്കാവ് പ്രദേശത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു,
1980 ഒക്ടോബർ 22 ന് 105 ആം വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്, 40 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ സ്മരണ നിലനിർത്തുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതി പൊക്കുന്ന് പാലത്തുംകണ്ടി റോഡിന് നാമകരണം നടത്തുന്നത്
വാർഡ് കൌൺസിലർ സാഹിദ സുലൈമാൻ്റെ അധ്യക്ഷതയിൽ ചേരുന്ന നാമകരണ ചടങ്ങിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പൌര പ്രമുഖരും സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു
Tags:
public news