പൊക്കുന്നിൽ തീപ്പിടുത്തം; പുൽക്കൂട്ടത്തിന് സാമൂഹ്യവിരുദ്ധർ തീയിട്ടു

പൊക്കുന്ന് : കുറ്റിയിൽതാഴം ചിപ്പിലിപ്പാറയിൽ സാമൂഹ്യവിരുദ്ധന്‍മാര്‍ പുൽക്കൂട്ടത്തിന് തീയിട്ടു, കടുത്ത വേനലായതോടെ ഈ ഭാഗത്തെ പുൽക്കൂട്ടങ്ങളൊക്കെ ഉണങ്ങിയിരിക്കുകയാണ്.
ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും, മദ്യപൻമാരും പകൽ സമയങ്ങളിൽ പോലും ഇവിടെ തമ്പടിക്കുകയാണ്,
ഇത് നാട്ടുകാരുടെ സ്വൈര ജീവതത്തിന് വളരെയധികം പ്രയാസം സൃഷ്ടിക്കുകയാണ്, ക്ഷേത്രങ്ങളിലേക്കുൾപ്പെടെ സ്ത്രീകളടക്കം ധാരാളം പേർ യത്ര ചെയ്യുന്ന സ്ഥലമാണിത്

പോലിസ് കൃത്യമായി പെട്രോളിംഗ് നടത്തി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

ഏക്കറിലധികം വരുന്ന ഈ സ്ഥലത്തെ ഔഷധച്ചെടികളടക്കം നാട്ടുകാർ വെച്ച് പിടിപ്പിച്ച ധാരാളം മരങ്ങളും കത്തിച്ചാമ്പലായി, ഗുരുവായൂരപ്പൻ കോളേജ് മാനേജ്മെൻ്റിൻ്റെ ഉടമസ്ഥതിയിലുള്ളതാണ് ഭൂമി

മീഞ്ചന്ത ഫയർസ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്
സ്നേഹ റസിഡൻസ് പ്രവർത്തകരായ ഐപി പ്രമോദ്, ഷിബോജ്, മുരളീധരപണിക്കർ, പ്രബുലേഷ്, ശ്രീജേഷ് എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post