മാങ്കാവ് : ഗുരുവായൂരപ്പൻ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും ക്ഷേത്ര സംരക്ഷണ സമിതി മുൻ സംസ്ഥാന പ്രസിഡൻ്റുമായ പ്രൊഫ: പി.സി. കൃഷ്ണവർമ്മ രാജ (76) അന്തരിച്ചു
സാമൂതിരി രാജകുടുംബാംഗമായ അദ്ദേഹം മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ചിത്രവെണ്മാടത്തിലാണ് താമസം,
സാമ്പത്തിക ശാസ്ത്ര അധ്യാപകൻ, യോഗാചാര്യൻ, ആധ്യാത്മിക പ്രാസംഗികൻ, വിവിധ ക്ഷേത്ര പരിപാലന സമിതികളുടെ ഉപദേഷ്ടാവ്, സനാതന ധർമ്മ പ്രചാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
സാമ്പത്തിക ശാസ്ത്രവും യോഗയും വിഷയമാക്കി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
നിലവിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്.
തൃശാല ഭഗവതി ക്ഷേത്രം സെക്രട്ടറി, കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതൻ വികസന സമിതി സെക്രട്ടറി, സനാതന ധർമ്മപരിഷത് ഉപാധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ : കടന്നമണ്ണ കോവിലകത്ത് രാധ തമ്പുരാട്ടി
മക്കൾ : കെ.സി.സുചിത്ര വർമ (അധ്യാപിക, കോഴിക്കോട് ശ്രീരാമകൃഷ്ണമിഷൻ സ്കൂൾ ),
സുമിത്ര വർമ (സ്കൂൾ അധ്യാപിക, മുംബൈ )
മരുമക്കൾ : പി.സി.ബിജുകൃഷ്ണൻ (ബിസിനസ് ), അനിൽ രാഘവ വർമ (ഐ.ബി.എം. മുംബൈ)
പിതാവ് : കൊലോറ്റ ഇല്ലത്തെ പരേതനായ വിഷ്ണു നമ്പൂതിരി
മാതാവ് : പരേതയായ പി.സി.കുട്ടി അനുജത്തി തമ്പുരാട്ടി
സഹോദരങ്ങൾ : പി.സി.ശ്രീദേവി തമ്പുരാട്ടി (ഗുരുവായൂർ), പി.സി. സാവിത്രി തമ്പാട്ടി (മുംബൈ), പി.സി.കെ.രാജ (ടാറ്റ കോഫി ), പി.സി.എം.രാജ (ഉണ്ണി - റിട്ട. ഗുരുവായൂരപ്പൻ കോളേജ്), പരേതരായ ഏടത്തി തമ്പുരാട്ടി, അനുജത്തി തമ്പാട്ടി (അങ്ങാടിപ്പുറം)
ശവസംസ്കാരം 05.02.2022 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മാങ്കാവ് കോവിലകം ശ്മശാനം
Tags:
DEATH