പൊക്കുന്ന് വാർഡിലെ വികസന കുതിപ്പ് തുടരുന്നു

കുറ്റിയിൽതാഴം :  പൊക്കുന്നു വാർഡ് നിവാസികളുടെ കാല പഴക്കം ചെന്ന ആവശ്യത്തിന് പരിഹാരമായി

പുനത്തിൽ താഴത്ത് കൂടെ ഒഴുകുന്ന മഞ്ചക്കൽ തോടിനു കുറുകെയുള്ള പാലം ഉയർത്തി,

മഴക്കാലത്ത് തോടും വഴിയും ഒന്നായി മാറുന്ന അവസ്ഥക്കാണ് ഇതോടെ ശാശ്വത പരിഹാരമായത്

കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി സി രാജൻ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ കെ ഈസ അഹമ്മദ് അധ്യക്ഷനായിരുന്നു

.മുപ്പത്തി ഒന്നാം വാർഡ് കൗൺസിലർ ശ്രീ എംപി സുരേഷ്
സേതു മാധവൻ, സി പി മണികണ്ഠൻ, മക്തൂൽ അഹമ്മദ്, കെ. കുഞ്ഞിമൊയ്‌തീൻ, കെ രാഗേഷ്, കെ പി കോയ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post