കിണാശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി നസീറുദ്ദീൻ്റെ നിര്യാണത്തിൽ കിണാശ്ശേരിയിൽ സർവ്വ കക്ഷി അനുശോചനയോഗം നടന്നു
കിണാശ്ശേരി യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് കെകെ സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപി ഉമ്മർഫാറൂഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു
ജില്ലാ കമ്മിറ്റി അംഗം എൻവി അബ്ദുൾജബ്ബാർ അനുസ്മരണ പ്രഭാഷണം നടത്തി
പൊക്കുന്ന് വാർഡ് കൌൺസിലർ ഈസ അഹമ്മദ്, കിണാശ്ശേരി വാർഡ് കൌൺസിലർ സാഹിദ സുലൈമാൻ, പി സക്കീർ (മുസ്ലീലീഗ്), എംകെ ഗോപിനാഥ് ( കോൺഗ്രസ്സ്), ടിവി ഉണ്ണികൃഷ്ണന്‍ (ബിജെപി), സമീർകുട്ടി(സിപിഎം), എൻ ഇസ്മായീൽ(ഐഎൻഎൽ), എംകെ അബ്ദുൽകരീം (എം എസ് എസ്), എംടി സാജിദ്, എം എ ഷർമദ്ഖാൻ തുടങ്ങിയവർ സംസാരിച്ചു