അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു


മീഞ്ചന്ത : ഇന്നലെ രാത്രി മീഞ്ചന്ത മേൽപാലത്തിൽ വെച്ച് ബൈക്ക് മറിഞ്ഞ് തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് മരണപ്പെട്ടു.

നടുവട്ടം തോണിച്ചിറ റോഡ് "സലൂസ്" വസതിയിൽ താമസിക്കും ഉമ്മർകുട്ടി ഹാജിൻ്റകം അബ്ദുൽ  മജീദ് (പൊക്കുന്ന് സലീന പാലസ് മാനേജർ) മകൻ യു. സൽമാൻ (36) ആണ് മരണപ്പെട്ടത്,
പാലത്തിൽ സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു, ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു,

ഒമാനിലെ ജോലി സ്ഥലത്തേക്ക് അടുത്തയാഴ്ച മടങ്ങാനിരിക്കേയാണ് അപകടം

ദീർഘകാലം കിണാശ്ശേരി നോർത്തിലായിരുന്നു താമസിച്ചിരുന്നത്

ഭാര്യ: സുജീസ മാനാംകുളം

മകൾ: അമീന

സഹോദരങ്ങൾ: ജിൻസ, പരേതനായ സമീർ

പരേതനായ ബി.മുഹമ്മദിൻ്റെ (കവി സാർ) മകൾ സക്കീനയാണ് മാതാവ്

മയ്യത്ത് നമസ്കാരം 19.01.2022 ബുധനാഴ്ച രാത്രി 7 മണിക്ക് മാത്തോട്ടം ഖബർസ്ഥാൻ ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post