പൊക്കുന്ന് : പൊക്കുന്ന് ഗവ: ഗണപത് യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോവിഡ് കാലത്ത് കുട്ടികളുടെ ആരോഗ്യപരിപാലനം വളരെ ശ്രദ്ധ ആവശ്യമായതിനാലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതന്ന് സ്കൂൾ ഹെഡ് മാസ്റ്റർ റഷീദ് ഒളവണ്ണ അറിയിച്ചു
ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, നേത്ര രോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ കുട്ടികളെ പരിശോധിക്കുന്നുണ്ട്
ഇഖ്‌റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് കോർപ്പറേഷൻ കൗൺസിലർ സാഹിദ സുലൈമാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.പി. മുനീർ അധ്യക്ഷത വഹിച്ചു,
കോർപ്പറേഷൻ കൗൺസിലർ കെ ഈസഅഹമ്മദ്, ഹെഡ് മാസ്റ്റർ റഷീദ് ഒളണ്ണ, ഇഖ്റ ഹോസ്പിറ്റൽ ഗ്രൂപ്പ് ജനറൽ മാനേജർ എൻ. മുഹമ്മദ് ജസീൽ,
Tags:
public news