പൊക്കുന്നിലെ വാഹനപകടം ; പരുക്കേറ്റ ഏവിയേഷൻ വിദ്യാർത്ഥി മരണപ്പെട്ടു

ഒളവണ്ണ : പൊക്കുന്ന് കോന്തനാരിയിൽ ഇന്ന് ഉച്ചക്ക് നടന്ന വാഹനപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒളവണ്ണ കൊടിനാട്ട്മുക്ക് ചെറുകര "ഹുബ്ബ്" വസതിയിൽ താമസിക്കും യു.കെ സദീദ് എന്നവരുടെ മകൻ ഹിഷാമുൽ ഇബ്രാഹീം (20) നിര്യാതനായി,
ഏവിയേഷൻ വിദ്യാർത്ഥിയാണ്

ഇന്ന് ഉച്ചക്ക് 1.30 ടെയായിരുന്നു അപകടം
കിണാശ്ശേരിയിൽ നിന്നും സാധനങ്ങള്‍ വാങ്ങിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഹിഷാമുൽ ഇബ്രാഹീമിനെ കോന്തനാരിയിൽ വെച്ച് എതിരെ വന്ന ഗുഡ്സ് വാൻ ഇടിക്കുകയായിരുന്നു

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹിഷാമിനെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും തുടർന്ന് മിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റഫ്സീലയാണ് മാതാവ്

ഹന്നമറിയം, അൻഫാസ് ഇസ്മായീൽ എന്നിവർ സഹോദരങ്ങളാണ്

മയ്യത്ത് നമസ്കാരം  17.01.2022 തിങ്കളാഴ്ച ഒടുമ്പ്ര ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post