സൗദിയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന, മക്കളായ ലൈബ, സഹ, ലുത്ഫി എന്നിവരാണ് മരിച്ചത്. പുതിയ കമ്പനിയിൽ ജോലിയിൽ ചേരാൻ ജുബൈലിൽനിന്നു ജിസാനിലേയ്ക്കു കുടുംബസമേതം പോകുന്നതിനിടയിൽ വെള്ളിയാഴ്ച രാത്രി ബിശയിലാണ് അപകടം നടന്നത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജിസാനിൽ കുടുംബം എത്താതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം അറിയുന്നത്. എല്ലാവരുടേയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുളള നടപടികൾ നടക്കുന്നുണ്ട്