മാങ്കാവ് : അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ മകച്ച വിജയം (603) കരസ്ഥമാക്കി മാങ്കാവ് സ്വദേശി അനന്തു നാടിൻ്റെ അഭിമാനമായി
കരിപ്പൂരിൽ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന
മാങ്കാവ് തേനാംകുന്ന് മണ്ണ്ക്കണ്ടിയിൽ സി.ബിജുവിൻ്റെയും കോഴിക്കോട് ഇൻഡോ ഇലക്ട്രിക്കൽസിലെ ജീവനക്കാരി എം ദീപയുടെയും മകനാണ്
സെൻ്റ് ജോസഫ് ബോയ്സ് സ്കൂളിലാണ് ഹൈസ്കൂൾ, പ്ലസ്ടു പഠനം പൂർത്തികരിച്ചത്
കോഴിക്കോട് സൈലം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് എൻട്രൻസ് കോച്ചിംഗ് നേടിയിരുന്നത്
അനന്തുവിൻ്റെ ഈ നേട്ടത്തിൽ മാതാപിതാക്കളോടൊപ്പം, അനന്തുവിൻ്റെ അധ്യാപകരും, ബന്ധുക്കളും, സുഹൃത്തുക്കളും, സഹപാഠികളും, അയൽവാസികളും, നാട്ടുകാരും അഭിമാനിക്കുകയാണ്
ജനപ്രതിനിധികളുൾപ്പെടെയുള്ളവർ വീട്ടിലെത്തി അനന്തുവിൻ്റെ സന്തോഷത്തിൽ പങ്ക് ചേർന്നു
വളയനാട് ന്യൂസ് ചീഫ് എംപി.ഉമ്മർഫാറൂഖ് അനന്തുവിനെ വിളിച്ച് മികച്ച വിജയത്തിൽ "വളയനാട് ന്യൂസ്" ൻ്റെ ആശംസകളറിയിച്ചു
Tags:
education