പൊക്കുന്ന് സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

പൊക്കുന്ന് : പൊക്കുന്ന് ഗവൺമെൻ്റ് യുപി സ്കൂളിന് കോഴിക്കോട് കോർപ്പറേഷൻ പുതുതായി നിർമ്മിച്ച് നല്കിയ നാല് ക്ലാസ് മുറികളടെ ഉദ്ഘാടനം പ്രവേശനോത്സവ ദിനത്തിൽ
മേയർ ഡോ: ബീനഫിലിപ്പ് ഉദ്ഘാടനം ചെയ്തു
നാട്ടുകാരുടേയും രക്ഷിതാക്കളുടേയും സന്നദ്ധസംഘടനകളുടെയും സഹകരണം സ്കൂളിൻ്റെ വികസനത്തിന് മുതൽകൂട്ടാണെന്നും ഇതിന് നേതൃത്വം കൊടുക്കുന്ന പ്രധാനധ്യാപികയെയും, മറ്റ് അധ്യാപകരേയും മേയർ അഭിനന്ദിക്കുകയും വിദ്യയാണ് ഏറ്റവും വലിയ മൂലധനമെന്നും മേയർ പറഞ്ഞു

വാർഡ് കൌൺസിലർ സാഹിദാ സുലൈമാൻ അധ്യക്ഷത വഹിച്ചു

സിറ്റി ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ പുരസ്കാരത്തിന് അർഹമായ പിടിഎ കമ്മറ്റി ഭാരവാഹികളെ അനുമോദിച്ചു 

കൌൺസിലറും പിടിഎ പ്രസിഡണ്ടുമായ കെ ഈസ അഹമ്മദ്, എസ് എം സി ചെയർമാൻ പിസി ജറാസ്,  മുൻ പ്രധാനാദ്ധ്യാപിക ഇന്ദിര, എം പി രാധാകൃഷ്ണന്‍, വി ഹബീബ് റഹമാൻ, അബ്ദുള്‍സമീർ, പി സക്കീർ, ടി.വി ഉണ്ണികൃഷ്ണന്‍, എ.എം സീതിക്കുട്ടി മാസ്റ്റർ, ബി.പി സുരേന്ദ്രന്‍,  പി ഖാലിദ്, പി.കെ രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു
സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ ഹേമലത സ്വാഗതവും
ടി.പി മുനീർ നന്ദിയും പറഞ്ഞു 

Post a Comment

Previous Post Next Post