കിണാശ്ശേരി : അഖിലേന്ത്യാ മെഡിക്കല്‍ എൻട്രൻസ് നീറ്റ് പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി ഫാത്തിമ നഷ്ഫ
720 ൽ 695 മാർക്ക് കരസ്ഥമാക്കിയാണ് നഷ്ഫ മിന്നും വിജയം നേടിയത്
അഖിലേന്ത്യാ തലത്തില്‍ 293 റാങ്കും, ഒബിസി വിഭാഗത്തില്‍ 62 റാങ്കുമാണ് ലഭിച്ചത്
പൊക്കുന്ന് ഗവൺമെൻ്റ് യുപി സ്കൂളിലും, ചാലപ്പുറം ഗവൺമെൻ്റ് ഗണപത് ഹൈസ്കൂളിലുമായി പത്താംതരം വെരെയും റഹമാനിയ സ്കൂളില്‍ പ്ലസ്ടു പഠനവും പൂർത്തിയാക്കി
കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം താമസിക്കുന്ന
കിണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പത്താറക്കൽ അബ്ദുസലീമിൻ്റെയും, പൊക്കുന്ന് വെളുത്തേടത്ത് ഷംസിയയുടെയും മകളാണ്
സഹോദരി സുലാല സോഫ്റ്റ് വെയർ എഞ്ചിനീയറാണ്, സഹോദരന്‍ മുഹമ്മദ് അമൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്,
നഷ്ഫയുടെ ഈ മികച്ച നേട്ടത്തിൽ കുടുംബത്തോടൊപ്പം നഷ്ഫയുടെ അധ്യാപകരും, നാട്ടുകാരും, സഹപാഠികളും അഭിമാനിക്കുകയാണ്,
ജനപ്രതിനിധികളുൾപ്പെടെ ധാരാളമാളുകൾ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.
കോഴിക്കോട് റയ്സ് അക്കാദമിയിൽ നിന്നാണ് എൻട്രൻസ് പരിശീലനം നേടിയത്
റെയ്സിലെ അധ്യാപകരും ജീവനക്കാരും വീട്ടിലെത്തി സന്തോഷത്തിൽ പങ്ക് ചേർന്നു
Tags:
education