കിണാശ്ശേരി : മാങ്കാവ് ബ്ലോക്ക് കോൺഗ്രസ്സ് (ഐ) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പ്രസിഡണ്ട് മനക്കൽ ശശിയുടെ നേതൃത്വത്തിൽ "ഇന്ദിരാ ജ്യോതി പ്രയാണം" നടത്തി
കിണാശ്ശേരിയിൽ നിന്നാരംഭിച്ച ജ്യോതി പ്രയാണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച ധിര വനിതയാണ് ഇന്ദിരയെന്ന് രാഹുൽ പറഞ്ഞു, രാഹുലിൻ്റെയും,പ്രിയങ്കയുടെയും പോരാട്ടങ്ങൾക്ക് കരുത്ത് പകരാൻ എല്ലാ ജനാധിപത്യ വിശ്വാസികളടെയും പിന്തുണയുണ്ടാവണമെന്ന് രാഹുൽ മാങ്കുട്ടത്തിൽ അഭ്യർത്ഥിച്ചു
ഉദ്ഘാടന യോഗത്തില്‍ കിണാശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.കെ ഗോപിനാഥ് അധ്യക്ഷത വഹിച്ചു,
Tags:
publi news