സിപിഎം കിണാശ്ശേരി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂർത്തിയായി

സിപിഎം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ്സിൻ്റെ ഭാഗമായി കിണാശ്ശേരി ലോക്കലിന് കീഴിലെ പതിനാറ് ബ്രാഞ്ചുകളിലും സമ്മേളനങ്ങള്‍ പൂർത്തിയാക്കി പുതിയ സിക്രട്ടറിമാരെ തിരഞ്ഞടുത്തു, സിക്രട്ടറിമാരിൽ രണ്ടു പേർ വനിതകളാണ്.
കിണാശ്ശേരി ബ്രാഞ്ച് സമ്മേളനത്തിൽ പി ഗോപാലൻ പതാക ഉയർത്തി, സിക്രട്ടറിയായി സുജി മനോജിനെ തിരഞ്ഞെടുത്തു
സമ്മേളനം ഏരിയാ കമ്മിററി അംഗം കെ.ബൈജു ഉദ്ഘാടനം ചെയ്തു.

പാറക്കുളം ബ്രാഞ്ച് സമ്മേളനത്തിൽ ഇക്കാട്ടിരി രാധാമണി  പതാക ഉയർത്തി, സിക്രട്ടറിയായി ജിത്തു മേച്ചേരിയെ തിരഞ്ഞെടുത്തു, സമ്മേളനം ഏരിയ കമ്മിററി അംഗം കെ തങ്കമണി ഉദ്ഘാടനം ചെയ്തു

കുളങ്ങരപീടിക ബ്രാഞ്ച് സമ്മേളനത്തിൽ സമന്ത് കുമാർ പതാക ഉയർത്തി, സിക്രട്ടറിയായി വിപിൻദാസിനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം എൽ രമേശൻ ഉദ്ഘാടനം ചെയ്തു

പേരാച്ചിക്കുന്ന് ബ്രാഞ്ച് സമ്മേളനത്തിൽ കുഞ്ഞിമൊയ്തീൻ പതാക ഉയർത്തി,സിക്രട്ടറിയായി സന്ധ്യയെ തിരഞ്ഞടുത്തു, ഏരിയ കമ്മിററി അംഗം സി നാസർ ഉദ്ഘാടനം ചെയ്തു

തോട്ടുമ്മാരം ബ്രാഞ്ച്  സമ്മേളനത്തിൽ പി കെ രാധാമണി പതാക ഉയർത്തി, സിക്രട്ടറിയായി ഇപി ദേവനാഥനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം ബിജുലാൽ ഉദ്ഘാടനം ചെയ്തു

കച്ചേരിക്കുന്ന് ബ്രാഞ്ച് സമ്മേളനത്തിൽ മൂലത്ത് ബാബു പതാക ഉയർത്തി, സിക്രട്ടറിയായി ദിലീപിനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം കെ ഹരിദാസൻ ഉദ്ഘാടനം ചെയ്തു

പോത്തഞ്ചേരി ബ്രാഞ്ച് സമ്മേളനത്തിൽ സുധാകരന്‍ പതാക ഉയർത്തി, സിക്രട്ടറിയായി കെ സുധാകരനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം അബുലൈസ് ഉദ്ഘാടനം ചെയ്തു

കിണാശ്ശേരി നോർത്ത് ബ്രാഞ്ച് സമ്മേളനത്തിൽ അളത്തിൽ വാസു പതാക ഉയർത്തി, സിക്രട്ടറിയായി റുബീഷ് ബാബുവിനെ തിരഞ്ഞടുത്തു, ഏരിയ കമ്മിററി അംഗം ടി.വി കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു

കുറ്റിയിൽതാഴം സൌത്ത് ബ്രാഞ്ച് സമ്മേളനത്തിൽ ടി.പി നിധീഷ് പതാക ഉതർത്തി, സിക്രട്ടറിയായി ടി.പി നിധീഷിനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം സദാനന്ദൻ ഉദ്ഘാടനം ചെയ്തു

പട്ടേൽതാഴം ബ്രാഞ്ച്  സമ്മേളനത്തിൽ ശ്രീധരൻ നായർ പതാക ഉയർത്തി, സിക്രട്ടറിയായി സുനിൽകുമാറിനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം ഷിജിത്ത് ഉദ്ഘാടനം ചെയ്തു

പൊക്കുന്ന് ബ്രാഞ്ച് സമ്മേളനത്തിൽ മാപ്പാല ശശിധരൻ പതാക ഉയർത്തി, സിക്രട്ടറിയായി പി.പി രജീഷിനെ തിരഞ്ഞെടുത്തു, ഏരിയ സിക്രട്ടറി ടി ദാസൻ ഉദ്ഘാടനം ചെയ്തു

എടക്കരതാഴം ബ്രാഞ്ച് സമ്മേളനത്തിൽ നൂഞ്ഞിയിൽ ബാലകൃഷ്ണൻപതാക ഉയർത്തി, സിക്രട്ടറിയായി എംകെ മുഹമ്മദ് അലിയെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു

കുറ്റിയിൽതാഴം ബ്രാഞ്ച് സമ്മേളനത്തിൽ എംകെ തങ്കം പതാക ഉയർത്തി,
സെക്രട്ടറിയായി ബിജീഷിനെ തിരഞ്ഞടുത്തു, ഏരിയ കമ്മിററി അംഗം സി ബാലു ഉദ്ഘാടനം  ചെയ്തു

കടുപ്പിനി ബ്രാഞ്ച് സമ്മേളനത്തിൽ സികെ ഉമ്മർകോയ പതാക ഉയർത്തി, സിക്രട്ടറിയായി അരുൺ ചന്ദ്രനെ തിരഞ്ഞടുത്തു, ഏരിയ കമ്മിററി അംഗം മേലടി നാരായണൻ ഉദ്ഘാടനം ചെയ്തു

പള്ളിതാഴം ബ്രാഞ്ച് സമ്മേളനത്തിൽ ബാലകൃഷണൻ പതാക ഉയർത്തി, ബ്രാഞ്ച് സിക്രട്ടറിയായി വഹാബിനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം രവി പറശ്ശേരി ഉദ്ഘാടനം ചെയ്തു

കുളങ്ങര സൌത്ത് ബ്രാഞ്ച് സമ്മേളനത്തിൽ കെ.കെ നൂറുദ്ദീൻ പതാക ഉയർത്തി, സെക്രട്ടറിയായി എം അബ്ദുൽസലീമിനെ തിരഞ്ഞെടുത്തു, ഏരിയ കമ്മിററി അംഗം സദാനന്ദൻ ഉദ്ഘാടനം ചെയ്തു

കിണാശ്ശേരി ലോക്കൽ സമ്മേളനം 2021 ഒക്ടോബര്‍  27 ന് സ: ജ്യോതിഷ്കുമാർ നഗറില്‍ (കിണാശ്ശേരി) നടക്കും,ജില്ലാ കമ്മററി അംഗം സ: കെ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും

സമ്മേളനത്തിൻ്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, വനിതാ കൂട്ടായ്മ എന്നിവ നടക്കുന്നതാണ്.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളന പരിപാടികൾ നടക്കുകയെന്ന് ലോക്കൽ സിക്രട്ടറി മേച്ചേരി ബാബുരാജ് വാർത്താ കുറിപ്പിൽ അറിയിച്ചു

Post a Comment

Previous Post Next Post