കിണാശ്ശേരി : കുളങ്ങരപീടിക നോർത്ത് കിണാശ്ശേരി റോഡിൽ തേങ്ങ കച്ചവടം നടത്തുന്ന പുതുക്കുടി മനോജിൻ്റെ ഉടമസ്ഥതയിലുള്ള കൊപ്രചേവിന് തീപ്പിടിച്ചു,
ഏതാണ്ട് നാലായിരത്തോളം തേങ്ങകൾ കത്തിനശിച്ചു
അയൽവാസിയായ കെ.പി.ആർ പ്രസാദാണ് തീ പടരുന്ന വിവരം ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്
മീഞ്ചന്തയിൽ നിന്നും സ്റ്റേഷൻ ഓഫീസർ റോബിൻവർഗ്ഗീസിൻ്റെയും, ഷിജു, ഷിഹാബുദ്ധീൻ എന്നിവരുടെയും നേതൃത്വത്തിൽ രണ്ട് യൂണിററ് ഫയർ എഞ്ചിനുകൾ കുതിച്ചെത്തിയത് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതെ അപകടത്തിൻ്റെ തോത് കുറക്കാൻ സാധിച്ചു
കൌൺസിലർ കെ. ഈസാ അഹമ്മദിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി
Tags:
public news