ആശാവർക്കർമാരേയും,RRT അംഗങ്ങളേയും, SSLC, PLUS TWO വിജയികളേയും ആദരിച്ചു


കോന്തനാരി : കോന്തനാരി റെസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച അസോസിയേഷന് കീഴിലെ ആശാവർക്കർമാരായ ടി.റസീന, കെ.എം ഷീബ ബാലകൃഷണൻ, ആർ.ആർ.ടി അംഗങ്ങളായ പി.പി സുഹൈൽ, കെ. രാഗേഷ്, വി.പി അബ്ദുള്‍സലീം, കെ.അബ്ദുള്‍റഫീഖ് തുടങ്ങിവരേയും,
ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും അനുമോദിച്ചു

ചടങ്ങ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അംഗം പി.മിനി ഉദ്ഘാടനം ചെയ്തു,

അസോസിയേഷന്‍ പ്രസിഡണ്ട് സി.പി അബ്ദുൾഗഫൂർ അധ്യക്ഷത വഹിച്ചു,
രക്ഷാധികാരികളായ കെ കൃഷ്ണദാസ്, വി.പി രാജൻ, അഡ്വ : മഹീധർ മാനാട്ട്, കെ പീതാംബരൻ മണലൊടി റഫീഖ്,ദാസൻ, രാജാമണി തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post