കിണാശ്ശേരിയിൽ റോഡിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടു

കിണാശ്ശേരി : മാങ്കാവ് കണ്ണിപറമ്പ് റോഡിൽ കിണാശ്ശേരിയിൽ പള്ളിയറക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന് സമീപം അങ്ങാടിയോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടു,
 
ഏതാണ്ട് രണ്ട് മീറ്ററോളം താഴ്ചയുള്ള ഓവുചാൽ ഇടിഞ്ഞതാവാനാണ് സാധ്യത,

ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡായതിനാലും, റോഡിന് വീതി വളരെ കുറവായതിനാലും, ഏറെ
തിരക്കേറിയ സ്ഥലമായതിനാലും അപകട സാധ്യത വളരെ കൂടുതലാണ്

അപകടങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി PWD അധികൃതരെയും വാർഡ് കൌൺസിലറെയും വിവരം അറിയിച്ചിട്ടുണ്ട്

പ്രദേശത്തെ പൊതുപ്രവർത്തകരായ എൻപി റംസാദ്, എസ് വി ഷബീറലി, അറക്കൽ ബാവ, കലാം എന്നിവരുടെ നേതൃത്വത്തിൽ താത്കാലിക സുരക്ഷക്കായി ബാരിക്കേഡ് വെച്ചിട്ടുണ്ട്,
എത്രയും വേഗം ഗർത്തം അടക്കുവാനുള്ള നടപടികൾ സ്വീകരിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post