നിര്യാതനായി

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ കോർപറേഷൻ കൗൺസിലറും ജില്ലാ കോൺഗ്രസ് (ഐ) കമ്മറ്റി ജനറൽ സെക്രട്ടറിയുമായ പാലാഴി കാട്ടുകുളങ്ങര പി.വി.അബ്ദുൽ കബീർ (60) നിര്യാതനായി, ബുധനാഴ്ച രാവിലെ 11 മണിയോടെ  ടാഗോർ ഹാളിന് സമീപം റെഡ്ക്രോസ് റോഡിൽ വെച്ച് സുഹൃത്തിന്‍റെ ബൈക്കിൽ സഞ്ചരിക്കവേ ബീച്ച് ഭാഗത്തേക്ക് പോയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും റോഡിൽ തെറിച്ചു വീണു, ബൈക്കോടിച്ച സുഹൃത്ത് പാലാഴി കാട്ടുകുളങ്ങര നൗഷാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
    1995 ലാണ് പാളയം ഡിവിഷനിൽ നിന്നും കൌൺസിലർ അയി തിരഞ്ഞടുത്തത്, കോഴിക്കോട് കോർപറേഷൻ ശുചീകരണ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറിയാണ്. മുൻ കോർപ്പറേഷൻ കൗൺസിലർ സക്കരിയ പി. ഹുസൈൻ സഹോദരനാണ്.
മാതാവ്: കോഴിക്കോടൻ വീട്ടിൽ അയിഷാബി, ഭാര്യ: ഷമീന, മകൾ: ഫാത്തിമ ഹെന്ന. മറ്റ് സഹോദരങ്ങൾ: തസ്തകീർ, നിസാർ, നൗഷാദ്, ഷമീർ, കമർ ബാനു, നജ്മ, സഫിയ, ഷാഹിദ, ജംഷിദ
മൃതദേഹം ശനിയാഴ്ച 12 മണി മുതൽ 12.30 വരെ ഡി.സി.സി ഹാളിൽ പൊതുദർശനത്തിന് വെക്കും, തുടർന്ന് കാട്ടുകുളങ്ങരയിലെ വീട്ടിൽ എത്തിച്ച ശേഷം ഖബറടക്കം ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലാഴി കേന്ദ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post