മാങ്കാവ് : കോഴിക്കോട് കോർപ്പറേഷൻ്റെ കീഴിലുള്ള മാങ്കാവ് ശ്മശാനത്തിൽ അധികൃതരുടെ അനാസ്ഥ കാരണം ശവസംസ്കാരം മുടങ്ങുന്നത് പതിവാകുന്നത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു,
മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ആവശ്യമായ ചകിരി, ചിരട്ട, വിറക്, കളിമണ്ണ് തുടങ്ങിയ വസ്തുക്കള്‍ ആവശ്യാനുസരണം എത്തിക്കാത്തതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം,
ചകിരിക്ക് വില കൂടുതലാണ് എന്ന കാരണം പറഞ്ഞ് ആവശ്യത്തിന് വാങ്ങാൻ അധികൃതർ തയ്യാറാകുന്നില്ല
ചകിരി നൂറെണ്ണത്തിന് 120 രൂപ ആയിരുന്നത് ഇപ്പോൾ 150 രൂപയായതാണ് ചകിരി വാങ്ങാതിരിക്കാൻ കാരണം എന്നാണ് അറിയാൻ കഴിഞ്ഞത്,
ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് ഏകദേശം 250-300 ചകിരിയാണ് ആവശ്യമായി വരുന്നത്, അങ്ങിനെയെങ്കിൽ കേവലം 75 രൂപ യാണ് കൂടുതലായി വരിക, ഇതിനാണ് ഇത്തരം നിലപാട് എടുക്കുന്നതന്നാണ് ആക്ഷേപം
ഇത്തരം നിലപാട് കാരണം കുറഞ്ഞ ദിവസത്തിനകം തന്നെ ഏകദേശം പത്തോളം മൃതദേഹങ്ങൾ തിരക്കാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് അധികൃതർ മടക്കിയിട്ടുണ്ട്,
ഇത് മൃതദേഹത്തോടുള്ള തികഞ്ഞ അനാദരവും, ബന്ധുക്കളോട് ചെയ്യുന്ന കൊടും ക്രൂരതയുമാണ്,
നാട്ടിലെ എല്ലാ ഉത്പന്നങ്ങൾക്കും വില വർദ്ധനവ് സാധാരണയായ ഈ കാലത്ത് ചകിരിക്കും ചിരട്ടക്കും വില വർദ്ധിച്ചു എന്ന കാരണം പറഞ്ഞു ശ്മശാനത്തിൻ്റെ പ്രവർത്തനം തന്നെ താറുമാറാക്കി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമീപനങ്ങളിൽനിന്ന് ശ്മശാനം അധികൃതർ പിൻമാറണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം,
പ്രദേശത്തെ കൌൺസിലർമാരും, അധികാരികളും,മറ്റ് ബന്ധപ്പെട്ടവരും വിഷയത്തിൽ ഇടപെട്ട് പ്രയാസത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ആവശ്യം
ജനങ്ങൾ തിങ്ങി താമസിക്കുന്ന കോർപ്പറേഷനിലെ മാങ്കാവ്, ഗോവിന്ദപുരം, കൊമ്മേരി, കുറ്റിയിൽതാഴം, കിണാശ്ശേരി, ആഴ്ചവട്ടം, കാളൂർറോഡ്, തുടങ്ങിയ പ്രദേശങ്ങളിലെയും, ഒളവണ്ണ പഞ്ചായത്തിലേയും ജനങ്ങള്‍ ആശ്രയിക്കുന്നത് ഈ ശ്മശാനത്തെയാണ്,
എന്നാൽ കോഴിക്കോട് കോർപ്പറേഷനിൽ മറ്റ് ശ്മശാനങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ ചിലവിലാണ് ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നെതെന്നും, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ശ്മശാന കമ്മിറ്റി പ്രസിഡണ്ട് പറഞ്ഞു
പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് ആഴ്ചവട്ടം വാർഡ് കോൺഗ്രസ്സ് നേതാക്കളായ കെ.സന്തോഷ്മെൻ, ഗോപി കാട്ടുശ്ശേരി, കെ.സന്തോഷ്ബാബു, എം സി.ബൈജു എന്നിവർ ശ്മശാനം സന്ദർശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കി, എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും 35 ആം വാർഡ് കോൺഗ്രസ്സ് (ഐ) കമ്മിറ്റി മുന്നറിയിപ്പ് നല്കി.
Tags:
public news