നിവേദ്യ ഭാഷാ വിദ്യാർത്ഥികൾക്ക് മാതൃക ഹുസൈൻ മടവൂർ

കോഴിക്കോട് : 
അറബി മുഖ്യ ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും
എ പ്ലസ്. കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ കുളങ്ങര പീടിക മേലയിൽ വീട്ടിൽ  നിവേദ്യയുടെയും സഹോദരി നന്ദനയുടെയും ഉന്നത വിജയം അറബി ഭാഷയുടെ തിളക്കം വർദ്ധിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് അക്കാദമിക് കമ്മിറ്റി ചെയർമാനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

മാങ്കാവ് മണ്ഡലം എം.എസ്.എം കമ്മിറ്റി നിവേദ്യക്കും  നന്ദനക്കും ഏർപ്പെടുത്തിയ ഉപഹാരം അവരുടെ വീട്ടിലെത്തി നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രണ്ട് പേരും കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചത്. 

നന്ദന ഇപ്പോൾ ഫാറൂഖ് കോളേജിൽ അറബിക് ആൻറ് ഇസ്ലാമിക് ഹിസ്റ്ററി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. 
ഇരുവരും ഒന്നാം ക്ലാസ് മുതൽ അറബി ഭാഷ പഠിച്ചവരാണ്, അറബി ഭാഷാ അദ്ധ്യാപികമാരാവണമെന്നാണ് രണ്ട് പേരുടെയും ആഗ്രഹം,

മാതാപിതാക്കളായ നിഖിലും (സിറ്റി ട്രാഫിക് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ), സുമിജയും (ഡി സി എസ് അക്കൗണ്ടൻറ്) മക്കളുടെ അറബി ഭാഷാ പഠനത്തിന്ന് എല്ലാ വിധ പ്രോത്സാഹനങ്ങളും നൽകി വരുന്നു

അനുമോദന ചടങ്ങിൽ പൊക്കുന്ന് വാർഡ് കൗൺസിലർ കെ.ഈസ അഹമ്മദ്, സി.സെയ്തുട്ടി, അഷ്റഫ്ബാബു, സാബിക്ക് പൊക്കുന്ന്, സാദിഖ് പട്ടേൽത്താഴം, ഷമീർഖാൻ കിണാശ്ശേരി, അസ്‌ലം എം.ജി നഗർ, കെ.പി മുഹമ്മദ്‌ റഫീഖ്,  എം എ കബീർ , ശമൽ പൊക്കുന്ന്, ജിനാൻ ഒളവണ്ണ, നിഷാദ്‌റഹ്മാൻ , അഷ്മിൽ, അനസ് കൊമ്മേരി
തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post