എല്ലാ ഇന്ത്യക്കാരും കോവിഡ് വാക്സിൻ സ്വീകരിക്കുക...കേരള ടു കാശ്മീർ ബൈക്ക് റാലി

കേരള ടു കശ്മീർ ബൈക്ക് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു

TRI3P മോട്ടോർ സൈക്കിൾ ക്ലബ്‌ സംഘടിപ്പിക്കുന്ന കേരളം മുതൽ കശ്മീർ വരെയുള്ള മോട്ടോർ സൈക്കിൾ യാത്ര  കോഴിക്കോട് സരോവാരം പാർക്കിന് എതിർവശത്തുള്ള ' BRISTOL TYRES ' ഓഫീസ് പരിസരത്തുവെച്ചു Dr. Fahad ഫ്ലാഗ് ഓഫ്‌ ചെയ്തു. 

കോഴിക്കോട് നിന്ന് പുറപ്പെട്ട് രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്ത് കശ്മീരിലെ ലഡാക് സന്ദർശിച്ചു തിരിച്ചു വരുന്ന രീതിയിലാണ് യാത്രാ പരിപാടി പ്ലാൻ ചെയ്തിരിക്കുന്നത് 

30 ഓളം യുവതി യുവാക്കൾ ബൈക്ക് യാത്രയിൽ പങ്കെടുക്കുന്നുണ്ട്. മുഴുവൻ ബൈക്ക് യാത്രികരും  കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരാണ്.  'മുഴുവൻ ഇന്ത്യക്കാരും പ്രതിരോധ വാക്സിൻ സ്വീകരിക്കുക ' എന്നതാണ് യാത്രയിൽ ഇവർ ഉന്നയിക്കുന്ന പ്രധാന മുദ്രാവാക്യം.

TRI3P സംഘടനയുടെ സാരഥികളായ പ്രണവ് &ആര്യ യും പ്രശസ്ത ടയർ നിർമാതാക്കളായ Apollo Tyres സും അവരുടെ ബിസിനസ്‌ പാർട്ണർ ആയ കോഴിക്കോട്ടെ Bristol Tyres സുമാണ്  ബൈക്ക് റാലി സ്പോൺസർ ചെയ്തിരിക്കുന്നത്.

 ഫ്ലാഗ് ഓഫ്‌ ചടങ്ങിൽ Bristol Tyres M D ശ്രീ എ. വി.ശിവപ്രകാശ് എല്ലാ ബൈക്ക്  യാത്രികർക്കും ആരോഗ്യ പൂർണമായ ആശംസകൾ നേർന്നു, ജാഥ കാപ്റ്റൻ ശ്രീ. പ്രണവ് & ആര്യ, ഷൈജോദാസ്, അഭിജിത് എന്നിവർ യാത്ര പരിപാടികൾ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു, ശ്രീ ഫയസ് സ്പോൺസർമാർക്കും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post