കിണാശേരി : സച്ചാർ കമ്മീഷൻ ശുപാർശകൾ അട്ടിമറിച്ച സർക്കാർ നിലപാടിനെതിരെ മാങ്കാവ് മേഖല മുസ്‌ലിം യൂത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേത്രത്വത്തിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു.
സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക,മുന്നാക്ക-പിന്നാക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക,സർക്കാർ സർവ്വീസിൽ ജനസംഖ്യ ആനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലീം യൂത്ത് കോർഡിനേഷൻ കമ്മിറ്റി കിണാശേരിയിൽ വെച്ച് നടത്തിയ പ്രതിഷേധ സംഗമത്തിൽ മുസ്ലീം യൂത്ത് ലീഗ് ജില്ല സെക്രട്ടറി എ ഷിജിത് ഖാൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് പി സക്കീർ, എസ് വൈ എസ് ജില്ല സെക്രട്ടറിയേറ്റ് അംഗം ഷനൂബ് ഒളവണ്ണ, വിസ്ഡം സ്റ്റുഡന്റസ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സഫ്‌വാൻ ബറാമി, ഐ എസ് എം മാത്തറ മേഖല ട്രഷറർ അസ്‌ലം, എസ് കെ എസ് എസ് എഫ് പ്രതിനിധി മുഹമ്മദ് അബു സലിഹ് ഹുദവി, മുസ്ലീം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം സിറാജ് , മുസ്ലീം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഫസൽ കൊമ്മേരി, മുസ്ലീം യൂത്ത് ലീഗ് മേഖല പ്രസിഡന്റ് മുഷ്താഖ് അഹമ്മദ് എന്നിവർ സംസാരിച്ചു
Tags:
public news