72 വർഷത്തെ അക്ഷര പോരാട്ടം "പ്രബോധനം ഡേ" കാമ്പയിൻ ഉദ്ഘാടനം

പ്രബോധനം വാരികയുടെ 72 ആം വാർഷികത്തോടനുബന്ധിച്ച് വസ്തുതകള്‍ അറിയാൻ ഇസ്ലാമിനെ അറിയാൻ "പ്രബോധനം ഡേ" കാമ്പയിൻ ജമാഅത്തെ ഇസ്ലാമി നോർത്ത് ഏരിയ കമ്മിററിയുടെ നേതൃത്വത്തിൽ വരിക്കാരെ ചേർത്ത് കൊണ്ട് ആചരിച്ചു,

 "പ്രബോധനം ഡേ" ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറല്‍ സിക്രട്ടറി എം.പി ആദംമുൽസി ഏരിയ പ്രസിഡണ്ട് വി.പി അമീർഅലിയിൽ നിന്ന് കോപ്പി സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു.

ഇസ്ലാമിക വായന രംഗത്ത് പ്രബോധനം വാരിക നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണന്ന് അദ്ദേഹം പറഞ്ഞു, 

ചടങ്ങിൽ ഏരിയ കമ്മിറ്റി ജന സേവന വിഭാഗം കൺവീനർ എൻ.വി അബ്ദുള്‍ഗഫൂർ സംബന്ധിച്ചു

കിണാശ്ശേരി ഹൽഖ തല "പ്രബോധനം ഡേ" ഉദ്ഘാടനം ഹൽഖ പ്രസിഡണ്ട് പി.വി നൌഷാദിൽ നിന്നും പ്രബോധനം കോപ്പി സ്വീകരിച്ചു കൊണ്ട് കോർപ്പറേഷൻ കിണാശ്ശേരി വാർഡ് കൌൺസിലർ സാഹിദ സുലൈമാൻ നിർവ്വഹിച്ചു,
സിക്രട്ടറി ഷബീർ കിണാശ്ശേരി സംബന്ധിച്ചു


Post a Comment

Previous Post Next Post