കിണാശ്ശേരി : കോഴിക്കോട് പൊക്കുന്ന് സ്വദേശി കെ.കെ നുസ്റത്തിന് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ ഡോക്ടറേറ്റ്
പൊക്കുന്ന് കെ.കെ.സി ഹനീഫ എന്നവരുടെ മകളാണ്
തിരൂരങ്ങാടി ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന നുസ്രത്ത് പി.എസ്.എം.ഒ കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോക്ടർ ഹബീബ് റഹ്മാന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്
പൊക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിലും, കിണാശ്ശേരി ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നുസ്റത്ത് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് ബിരുദവും, ഫാറൂഖ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി,
മാതാവ് : സുബൈദ
തിരൂരങ്ങാടി സ്വദേശി ഇ കെ അഹമ്മദ് ആണ് ഭർത്താവ്
Tags:
public news