പൊക്കുന്ന് : കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം എം.എൽ.എ അഹമ്മദ് ദേവർകോവിലിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വാളക്കടത്താഴം, മീമ്പാലൊടി റോഡുകളുടെ ഉദ്ഘാടനവും റോഡ് നാമകരണവും 26.2.23 ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് വാർഡ് കൗൺസിലർ കെ.ഈസ അഹമ്മദിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു
പ്രസ്തുത ചടങ്ങിൽ വാള കടത്താഴം റോഡിന് കിണാശ്ശേരിയിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്ന വാഴയിൽ അബൂബക്കർ ഹാജിയുടെ (കുട്ടി ഹാജി) പേര് ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നാമകരണം ചെയ്ത് നിർവഹിക്കുന്നു
Tags:
public news