മാങ്കാവ് : തിരുവണ്ണൂർ ബൈപ്പാസിൽ നടന്ന കാറപകടത്തിൽ ഇരിങ്ങല്ലൂർ ഞണ്ടാടി മേത്തൽ "ഐശ്വര്യ" വസതിയിൽ ടി പി രാമദാസൻ എന്നവരുടെ മകൻ ടി.പി റെനീഷ് (41) മരണപ്പെട്ടു,
വ്യാഴാഴ്ച വൈകിട്ട് 7 മണിയോടുകൂടി തിരുവണ്ണൂർ കുറ്റിയിൽ പടി ജംഗ്ഷന് സമീപമാണ് അപകടം സംഭവിച്ചത് റിനീഷ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിൻവശം അമിത വേഗത്തിൽ എത്തിയ കാറിടിച്ചാണ് അപകടമുണ്ടായത്,
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിനീഷിനെ ഉടൻതന്നെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മൂന്നുമണിയോടുകൂടി മരണപ്പെടുകയായിരുന്നു,
മാതാവ് : ഭാരതി
ഭാര്യ : ജയന്തി
മക്കൾ : ആദി ദേവ്, ആദി ലക്ഷ്മി
സഹോദരങ്ങൾ : റഷീജ, രശ്മിത
ശവസംസ്കാരം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച മൂന്നുമണിയോടുകൂടി മാങ്കാവ് ശ്മശാനത്തിൽ നടന്നു
Tags:
DEATH