ജിദ്ദ : സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ടൊരു ആഘോഷവുമായി റസാഖ് കിണാശ്ശേരി
സൗദിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ അറേബ്യയിലെ ഊട്ടി എന്നറിയപ്പെടുന്ന അസീർ റീജനിലെ അബഹയിൽ നിന്നും ഖമീസ് മുഷൈത്ത് വരെ 30 കിലോമീറ്ററോളം ടൗൺ ടു ടൗൺ ഓടിയാണ് റസാഖ് എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
ഓഗസ്റ്റ് 15 ന് പുലർച്ചെ 5.30 ന് അബഹയിലെ മലയാളി സ്ട്രീറ്റ് കൈരളി റസ്റ്റോറൻ്റിന് സമീപത്തു നിന്നും ആരംഭിച്ച ഓട്ടം 2 മണിക്കൂർ 59 മിനിറ്റിൽ ഓടി ഖമീസിലെ സഫയർ ഗല്ലിയിൽ അവസാനിച്ചു.
വഴിമദ്ധ്യേ നൽകിയ വിവിധ സ്വീകരണങ്ങളിൽ ഹബീബ് റഹ്മാൻ ദേശീയ പതാക കൈമാറി.
ഖമീസിൽ സഫയർ ഹോട്ടൽ എം.ഡി മുസ്തഫ ഇടയന്നൂർ
മുജീബ് ചടയമംഗലം(മാധ്യമം, മീഡിയ വൺ) അഷ്റഫ് കുറ്റിച്ചൽ (ഇന്ത്യൻ എംബസി വെൽഫയർ വിഭാഗം മെമ്പർ) തുടങ്ങിയവർ ഓട്ടത്തിനിടയിൽ ഹൈട്രേഷൻ സപ്പോർട്ടുമായി ഉണ്ടായിരുന്നു.
കഴിഞ്ഞ മേയ് 5 ന് റിയാദിൽ നടന്ന ഇൻറർനാഷണൽ മാരത്തോണിൽ പങ്കെടുത്ത് ഹാഫ് മാരത്തൺ (21Km) വിഭാഗത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കിയിരുന്നു.
നാട്ടിലും സൗദിയിലമടക്കം നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയും മെഡലുകളും സമ്മാനങ്ങളും ലഭിക്കുകയും ചെയ്തിട്ടുള്ള റസാഖ് കിണാശ്ശേരി
റോയൽ റണ്ണേഴ്സ് കോഴിക്കോടിൻ്റെ അംഗമാണ്.
വൈകീട്ട് ഖമീസ് മുഷൈത്തിൽ നടന്ന OICC ദക്ഷിണമേഖലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ എംബസി വെൽഫയർ മെമ്പറും OICC പ്രസിഡൻ്റുമായ അഷ്റഫ് കുറ്റിച്ചൽ റസാഖ് കിണാശ്ശേരിയെ പോന്നാട അണിയിച്ച് ആദരിച്ചു.
പ്രവാസ ലോകത്തെ പൊതുപ്രവർത്തകരായ കോയ ചേലേമ്പ്ര, ജലീൽ കാവന്നൂർ, സലിം പാലത്ത്, ജോസ് പൈലി, പോൾ റാഫേൽ, ഷമീർചിറ്റൻ എന്നിവർ. റസാഖിനെ അഭിനന്ദിക്കാൻ വിവിധ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു
Tags:
public news